നാടോടിക്കിളി പാടും നാവേറിന്നീണവും
നല്ലോമൽക്കുടമേന്തും പുള്ളോർപ്പെണ്ണും.
നാലില്ലം തൊടി നീ..ളെ മേയും പൂവാലിയും
പേരാൽ പൂങ്കുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ,
അഴകുഴിഞ്ഞും വരമണിഞ്ഞും
പുണരുമെന്നോ............
വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും,
ഉള്ളിന്നുള്ളിൽ താലോലം താളം തേടും
കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളി നോക്കവേ...
മം മം മം മം മം മം മം മം മം
വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും