ഉരുകുമെൻ അഴലിനു തണലുതൂകുവാൻ
മഴമുകിലായ് വന്നു നീ
കദനം നിറയുന്ന വീഥിയിലൊരു ചെറു
കഥയുമായ് വന്നു നീ
എന്റെ സ്വപ്നങ്ങളിൽ....
എന്റെ ദു:ഖങ്ങളിൽ....
ഒരു പൊൻതൂവലായ്
തൊട്ട് തഴുകുന്നു നീ
നീയും ഞാനും
ഒരു ചെടിയിലെ ഇരുമലർ ഒരുമനം
തൊട്ടാൽ പൂക്കും പൂവോ നീ
എൻ ഓമനരാജാത്തി
തൃത്താപൂവോ തേൻതളിരോ
നിൻ മേനിയിൽ അഴകേകി