menu-iconlogo
huatong
huatong
avatar

Parannu Vannoru Full Song

Santhosh Kesav/Vidhu Prathaphuatong
nferguson1huatong
Liedtext
Aufnahmen
സ്വപ്നം കൊണ്ട് തുലാഭാരം

സംഗീതം: ഔസേപ്പച്ചന്‍

രചന: S. രമേശന്‍ നായര്‍

ഗായകര്‍: സന്തോഷ്‌ കേശവ്

വിധു പ്രതാപ്

Created

Rajesh BEATS

For BEATS

പറന്നു വന്നൊരു പാട്ടില്‍

ഞാനൊരു പരാഗമേഘം കണ്ടു

മനസ്സിനുള്ളിലെ മായാവനിയില്‍

മയൂരനൃത്തം കണ്ടു

പൂവെയിലില്‍ പുലര്‍വെയിലില്‍

ശിശിരശലഭമൊരുങ്ങിയോ

പൂവെയിലില്‍ പുലര്‍വെയിലില്‍

ശിശിരശലഭമൊരുങ്ങിയോ

ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍

നമ്മെയൊരു രാഗമാല്യമാക്കും

ഒരു ദേവമാല്യമാക്കും

പറന്നു വന്നൊരു പാട്ടില്‍

ഞാനൊരു പരാഗമേഘം കണ്ടു

പനിനീര്‍ മഴയായ് ചാറിയും

നിന്‍ നെറുകില്‍ മറുകായ് മാറിയും

അഴകിന്‍ പുഴയില്‍ തോണിയായ്

ആദ്യവസന്തം തേടിയും

ചിറകായ്....

സ്വയമുയരുകയാണൊരു ജന്മം

അതിലെഴുതാം ഇനിയനിതര ശുഭലയ മന്ത്രം

കൈത്തിരിയായ് നിന്‍ കാല്‍പാടുകളില്‍

പിരിയാതെ നില്‍ക്കുമെന്നും

ഒരു സൂര്യനാളം പോലെ

പറന്നു വന്നൊരു പാട്ടില്‍

ഞാനൊരു പരാഗമേഘം കണ്ടു

പകലിന്‍ വെയിലില്‍ പാറിയും

നിന്‍ കനവിന്‍ കടലില്‍ നീന്തിയും

നിഴലിന്‍ വഴിയില്‍ പമ്മിയും

മെഴുകായ് മനസ്സില്‍ മിന്നിയും

അമൃതായ്...

സ്വയമലിയുമൊരാതിരയല്ലോ

തിരനുരയാന്‍ ചിരിമലരുകളുതിരുകയല്ലോ

നിന്‍ പ്രാര്‍ഥനയില്‍ നാമാക്ഷരമായ്

ശ്രുതി ചേര്‍ന്നു നില്‍ക്കുമെന്നും

ഒരു ദീപനാളം പോലെ

പറന്നു വന്നൊരു പാട്ടില്‍

ഞാനൊരു പരാഗമേഘം കണ്ടു

ആഹാ.. മനസ്സിനുള്ളിലെ മായാവനിയില്‍

മയൂരനൃത്തം കണ്ടു

പൂവെയിലില്‍ പുലര്‍വെയിലില്‍

ശിശിരശലഭമൊരുങ്ങിയോ

പൂവെയിലില്‍ പുലര്‍വെയിലില്‍

ശിശിരശലഭമൊരുങ്ങിയോ

ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍

നമ്മെയൊരു രാഗമാല്യമാക്കും

ഒരു ദേവമാല്യമാക്കും

ലല്ലാലെലാ ലലെ ലാ ലാ ലാ

ലല്ലാലെലാ ലാ ലാ ലാ

ലല്ലാലെലാ ലലെ ലാ ലാ ലാ

ലല്ലാലെലാ ലാ ലാ ലാ..

BEATS

Mehr von Santhosh Kesav/Vidhu Prathap

Alle sehenlogo

Das könnte dir gefallen

Parannu Vannoru Full Song von Santhosh Kesav/Vidhu Prathap - Songtext & Covers