THEAM താരാപഥം PRESENTS
Follow me in sm
Shihabtb
(MALE) പുലരും മുതലേ രാവോളം
ഒന്നെന്നെ പ്രണയിച്ചൂടെ
മരണം വരെയും ഹൃദയത്തിൽ
ഇനി എന്നെ സൂക്ഷിച്ചൂടെ
ഇടയ്കിടക്കുള്ളൊഴിവുകളിൽ
വരുമോ നീയെൻ അരികിൽ
ഉറക്കമില്ല രാവുകളിൽ ..
എന്നും നീയെൻ കനവിൽ
പാവം എന്നുടെ ആത്മാവിൽ
നീ പതിഞ്ഞു ആഴത്തിൽ ....
പ്രാണൻ എന്ന വികാരത്തിൽ
ഞാൻ അലിഞ്ഞു പ്രേമത്തിൽ ...
ഇനി എന്നെ സ്നേഹിച്ചൂടെ
ദിനം എന്നെ പ്രണയിച്ചൂടെ..
പുലരും മുതലേ രാവോളം
ഒന്നെന്നെ പ്രണയിച്ചൂടെ
മരണം വരെയും ഹൃദയത്തിൽ
ഇനി എന്നെ സൂക്ഷിച്ചൂടെ..
****WAIT BGM****
(MALE) സ്നേഹമതില്ലെന്നോതല്ലേ
ഞാൻ പകരും പൂമുല്ലേ...
ഹൃദയം തന്നെ നീയല്ലേ
അത് ഇനിയും അറിയില്ലേ
സ്നേഹമതില്ലെന്നോതല്ലേ
ഞാൻ പകരും പൂമുല്ലേ...
ഹൃദയം തന്നെ നീയല്ലേ
അത് ഇനിയും അറിയില്ലേ
എന്നും കാണാൻ കൊതിയുണ്ടേലും
കഴിയുന്നില്ല കണ്മണി
എല്ലാ ദിനവും പുലരിയിൽ
നിൻ ചിന്തകളാണെ പൊൻകനി
സ്നേഹവും മോഹവും ദാഹവും
നീയല്ലാതെ മറ്റാര്
നീയല്ലാ..തെ മറ്റാര്
പുലരും മുതലേ രാവോളം
ഒന്നെന്നെ പ്രണയിച്ചൂടെ..
മരണം വരെയും ഹൃദയത്തിൽ
ഇനി എന്നെ സൂക്ഷിച്ചൂടെ
****WAIT BGM****
(MALE) എന്നെ നിനച്ചു വിതുമ്പാതെ
ഞാനറിയും നിൻ സ്നേഹം
പരിഭവമോതി പിണങ്ങാതെ
ഇനിയെല്ലാം അതിവേഗം
എന്നെ നിനച്ചു വിതുമ്പാതെ
ഞാനറിയും നിൻ സ്നേഹം...
പരിഭവമോതി പിണങ്ങാതെ
ഇനിയെല്ലാം അതിവേഗം
കാണാ മറയത്താണെന്നാലും
മിഴിമുന തുമ്പിൽ നിൻ മുഖം
ഏകാന്തതയുടെ പിടച്ചിലിൽ
സഖി നീയാണെന്നും എൻ സുഖം
കണ്ണിലും കരളിലും കനവിലും
നീയല്ലാതിനി മറ്റാര്.
നീയല്ലാ...തെ മറ്റാര്
****WAIT BGM****
(F MALE) പുലരും മുതലേ രാവോളം
ഞാൻ നിന്നെ പ്രേമിക്കുന്നു ...
*****WAIT *****
(F MALE) പുലരും മുതലേ രാവോളം
ഞാൻ നിന്നെ പ്രേമിക്കുന്നു ...
മരണം വരെയും ഹൃദയത്തിൽ
ഞാൻ നിന്നെ സൂക്ഷിക്കുന്നു
ഇടയ്കിടക്കുള്ളൊഴിവുകളിൽ
ഇനി കാണും ഞാൻ നിൻ അരികിൽ
ഉറക്കമില്ല രാവുകളിൽ ..
നീയാണെന്നുടെ നിനവിൽ
പാവം എന്നുടെ ആത്മാവിൽ
നീ പതിഞ്ഞു ആഴത്തിൽ ....
സ്നേഹം എന്ന വികാരം ഞാൻ
അറിഞ്ഞു സത്യത്തിൽ ..
ഞാൻ നിന്നെ സ്നേഹിക്കുന്നു ..
ദിനം നിന്നെ പ്രേമിക്കുന്നു ..
പുലരും മുതലേ രാവോളം
ഞാൻ നിന്നെ പ്രേമിക്കുന്നു ...
മരണം വരെയും ഹൃദയത്തിൽ
ഞാൻ നിന്നെ സൂക്ഷിക്കുന്നു...
****THANKS****