എന്താവോ
ഇതെന്താവോ
നെഞ്ചിൽ സൂചി കൊണ്ട പോലെ...
എന്താവോ
പിന്നെ തേൻ കിനിഞ്ഞ പോലെ...
എന്താവോ
കാണാത്ത ലോകത്ത് ചെന്ന പോലെ
കൈ വിട്ട് താഴത്ത് വീണ പോലെ
കാണാത്ത ലോകത്ത് ചെന്ന പോലെ
കൈ വിട്ട് താഴത്ത് വീണ പോലെ
ഇതെന്താവോ ഹോ, ഇതെന്താവോ
നെഞ്ചിൽ സൂചി കൊണ്ട പോലെ
എന്താവോ
കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ
കണ്ണാരെയോ തേടി പാറണതെന്താവോ
ഓർക്കാതെ ഞാൻ ചൂളം കുത്തണതെന്താവോ
ഓർക്കുമ്പോഴെനുള്ളിൽ ആന്തലിതെന്താവോ
മാറിയോ മാറിയോ
അറിയാതെ ഞാൻ മാറിയോ...
വിണ്ണിലോ ഞാൻ മണ്ണിലോ...
ഇത് നേരോ തോന്നലോ...
ഇതെന്താവോ ഹോ, ഇതെന്താവോ
നെഞ്ചിൽ സൂചി കൊണ്ട പോലെ...
എന്താവോ
പിന്നെ തേൻ കിനിഞ്ഞ പോലെ
എന്താവോ
കാണാത്ത ലോകത്ത് ചെന്ന പോലെ
കൈ വിട്ട് താഴത്തു വീണ പോലെ
ഇതെന്താവോ ഹോ, എന്താവോ