menu-iconlogo
logo

Kisa Paathiyil

logo
Lyrics
കിസപാതിയിൽ കിതാബടച്ചിരുപാതപോലെ

മടങ്ങിലും കരയല്ല നാം ഹതാശരായ് കരളേ

കിസ പാതിയിൽ ഇശൽ മുറിഞ്ഞുടൽ വേറിടും

സ്വരഗതിപോല്പിടയുന്നവർ

പുഴുക്കൾ നാമെങ്കിലും

കിസയത് തുടരും

നിളപോലേ നാം ഈ അഴിമുഖമണയും

വെൺതിരമലർ മാലകൾ അണിയിക്കുമോ

മുകിൽ അത്തർ ചൊരിയുമോ

അലയാഴിപൊൻ നിലാവിനാൽ

ഇഴചേർത്തു രാവു വിരിച്ചതിൽ

ഇളവേൽക്കുവാൻ വിളിക്കയായ് കരളേ

പൊന്നാനിയിൽ പുരാതനം

പല ദർഗ്ഗകൾ ഉരുവിടുമീ

പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും

കരയരുതിനിമേൽ

മഴ പോലെ നാം ഈ മണലഴിതിരളും കണ്ണിമയടയാതെയെൻ

വിളികാത്തു നീ ശരരാന്തൽ ഒളി പോൽ

എരിയണേ

Kisa Paathiyil by Anna Katharina Valayil/Suchith Suresan/Sushin Shyam - Lyrics & Covers