മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
അറിയാതൊരോമൽ പീലി
തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
തഞ്ചി തഞ്ചി കൂടെ വന്നു ആലില തെന്നലായ്
തമ്മിൽത്തമ്മിൽ കാത്തിരുന്നു
പാടാത്തൊരീണവുമായ്
മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം
ഏഴഴകോടെ ചേലണിയാൻ
കിന്നാരം ചൊല്ലാനും ചാരത്തു ചായാനും
കയ്യെത്തും തേൻ കനിയായ്
മഴപാടും കുളിരായി വന്നതാരോ ഇവളോ