ഓരോരോ വാക്കിലും
നീയാണെൻ സംഗീതം
ഓരോരോ നോക്കിലും
നൂറല്ലോ വർണ്ണങ്ങൾ
ജീവന്റെ ജീവനായി
നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും
പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ
ഹൃദയമന്ദാരമല്ലേ നീ
മധുരമാമോർമ്മയല്ലേ
പ്രിയ രജനീ പൊന്നമ്പിളിയുടെ
താഴമ്പൂ നീ ചൂടുമോ
പൂവേ ഒരു മഴമുത്തം
നിൻ കവിളിൽ പതിഞ്ഞുവോ
തേനായി ഒരു കിളിനാദം
നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നൂ
നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിലെരിയുന്നൂ
അനുരാഗമെന്ന നോവ്
ഉണരുകയായി ഉയിരുയിരിൻ
മുരളികയിൽ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം
നിൻ കവിളിൽ പതിഞ്ഞുവോ.