menu-iconlogo
logo

Sundhariye Va

logo
Lyrics
ഇനിയെന്ന് കാണുമെന്റെ പുതുവസന്തമേ

നിറതിങ്കൾ ചിരിയാലെൻ അരികില്‍ വരില്ലേ

പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം

അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം

പച്ചനിര താഴ് വാരം പുൽകും വാനമേ

കുന്നോളം കഥ ചൊല്ലും കായൽക്കരയേ

മിന്നും കരിവള ചാർത്തി പോകുമെൻ

അനുരാഗിയോ കണ്ടോ

എന്നുയിരേ എവിടെ നീ സഖീ

സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..

നീലരാവിലെൻ സ്നേഹവീഥിയിൽ

മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..

അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ

ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.

സുന്ദരിയേ വാ വെണ്ണിലവേ വാ

എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ.

Sundhariye Va by Franko - Lyrics & Covers