menu-iconlogo
logo

Peeli Kannezhuthi

logo
Lyrics
ചിത്രം : സ്നേഹസാഗരം

ഗാനരചന : കൈതപ്രം

സംഗീതം : ജോണ്‍സണ്‍

പാടിയത് : ജി വേണുഗോപാല്‍

കെ എസ് ചിത്ര

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബനമലരുമായ് കനവില്‍ വന്നവളേ

നിന്മൊഴിയോ.. കുളിരഴകോ

സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ

എന്നിലിന്നൊരാര്‍ദ്രഗാനമായ്....

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബനമലരുമായ് കനവില്‍ വന്നവളേ

അരികെവരൂ....

ഞാന്‍കാത്തുകാത്തു നില്‍ക്കയല്ലയോ

പൊന്‍വനികള്‍ വിരിയാറായ്.....

അരികെവരൂ....

ഞാന്‍ കാത്തുകാത്തു നില്‍ക്കയല്ലയോ

പൊന്‍വനികള്‍ വിരിയാറായ്.....

പ്രാണനിലൂര്‍ന്നൊഴുകും ചന്ദ്രികയില്‍

കോമളവനമുരളീ മന്ത്രവുമായ്

കാണാപ്പൂങ്കുയില്‍ പാടുകയായ്

മേലെ പൊന്മയിലാടുകയായ്

ഇതു നാമുണരും യാമം....

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബനമലരുമായ് കനവില്‍ വന്നവളേ

നിന്മൊഴിയോ... കുളിരഴകോ

സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ

എന്നിലിന്നൊരാര്‍ദ്രഗാനമായ്....

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബനമലരുമായ് കനവില്‍ വന്നവളേ

പാടാം ഞാന്‍ നീയേറ്റുപാടി നൃത്തമാടുമോ

മോഹലയം നുരയാറായ്....

പാടാം ഞാന്‍ നീയേറ്റുപാടി നൃത്തമാടുമോ

മോഹലയം നുരയാറായ്....

മാനസമണിവീണാ തന്ത്രികളില്‍

ദേവതരംഗിണികള്‍ ചിന്തുകയായ്

ഏതോ സ്വര്‍ഗ്ഗമൊരുങ്ങുകയായ്

എങ്ങോ മൗനം മായുകയായ്

ഇതുനാമലിയും യാമം...

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ

ചുംബനമലരുമായ് കനവില്‍ വന്നവളേ

നിന്മൊഴിയോ കുളിരഴകോ

സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ

എന്നിലിന്നൊരാര്‍ദ്രഗാനമായ്....

എന്നിലിന്നൊരാര്‍ദ്രഗാനമായ്....

എന്നിലിന്നൊരാര്‍ദ്രഗാനമായ്....