ചെമ്പകത്തിൻ നിറമുള്ള ചന്ദനത്തിൻ മണമുള്ള സുന്ദരിപൂവേ നീ വാ..
എന്നും ചെമ്പകപ്പു മലരായ് വാ..
ആറ്റിലിറമ്പിൻ ചോട്ടിലന്ന് ചൂണ്ടയിട്ടു
കളിച്ചപ്പോൾ ചൂണ്ടതമ്മിലുടക്കിയതോർത്തുപോയി ഞാൻഎന്നുംനെഞ്ചിലേറെമോഹിപ്പിച്ചതോർത്തുപോയി ഞാൻ.....
തേനുറും നിന്റെ മൊഴിയിൽ
മാമ്പഴക്കനിയുടെ മധുരം
മാനോടും നിന്റെ മിഴിയിൽ
മാണിക്കമിളകുന്ന ചേലും
ഇനിയെന്നും ഒരു കൊച്ചു പുഴപോലെ
ഒഴുകുവാൻ കൊതിക്കുന്ന മനസ്സിൽ നീ
കളിയായ് ചിരിയായ് നിറഞ്ചിടില്ലേ...
ചെമ്പകത്തിൻ നിറമുള്ള ചന്ദനത്തിൻ മണമുള്ള സുന്ദരിപൂവേ നീ വാ..
എന്നും ചെമ്പകപ്പു മലരായ് വാ..
ആരോടും പറയരുതേ കരളിൽ നിറയും സ്നേഹം
കവിളില് നുണക്കുഴി പറയും
ആരും കാണാത്തൊഴഴക്
മാധള കനിയുടെ മധുപോലെ
നുകരുവൻ കൊതിക്കുന്ന മനസ്സിൽ നീ
കളിയായ് ചിരിയായ് നിറഞ്ഞീടില്ലേ