ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന
ചേലിലൊഴുകും
ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന
ചേലിലൊഴുകും
ഗോപവൃന്ദങ്ങള്‍ നടനമാടുമീ
ശ്യാമതീരങ്ങളില്‍
ഗോപവൃന്ദങ്ങള്‍ നടനമാടുമീ
ശ്യാമതീരങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ
സ്നേഹവാടങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ
സ്നേഹവാടങ്ങളില്‍
പ്രേമോദാരയായ് അണയൂ ദേവീ
പ്രേമോദാരനായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ