ചിത്രം കാണാമറയത്ത്
ഗാന രചന ബിച്ചു തിരുമല
സംഗീതം ശ്യാം
പാടിയത് യേശുദാസ്
ഒരു മധുരക്കിനാവിൻ
ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞൂ
അതിലായിരമാശകളാലൊരു
പൊന്‍വല നെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ
ഒരു മധുരക്കിനാവിൻ
ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞൂ
അതിലായിരമാശകളാലൊരു
പൊന്‍വല നെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ
അധരമമൃത ജലശേഖരം
നയനം മദന ശിശിരാമൃതം
ചിരി മണിയിൽ ചെറുകിളികൾ
മേഘനീലമൊഴുകി വരൂ
പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുൽകാൻ ഒന്നാകുവാൻ
അഴകേ ഒന്നാകുവാൻ
ഒരു മധുരക്കിനാവിൻ
ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞൂ
അതിലായിരമാശകളാലൊരു
പൊന്‍വല നെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ
കളഭ നദികളൊഴുകുന്നതോ
കനക നിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ
കാവ്യ സംഗീതം
കന്നി താരുണ്യം സ്വർണ്ണത്തേൻ കിണ്ണം
അതിൽ വീഴും തേൻവണ്ടു ഞാൻ
നനയും തേൻവണ്ടു ഞാൻ
ഒരു മധുരക്കിനാവിൻ
ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞൂ
അതിലായിരമാശകളാലൊരു
പൊന്‍വല നെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ
ഒരു മധുരക്കിനാവിൻ
ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞൂ
അതിലായിരമാശകളാലൊരു
പൊന്‍വല നെയ്യും
തേൻവണ്ടു ഞാൻ
അലരേ തേൻവണ്ടു ഞാൻ