ചൈത്രനിലാവിന്റെ പൊൻപീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്
ആത്മാനുരാഗ തിരശ്ശീല നീർത്തി
നിൻ രൂപ മെന്നും വരക്കും ഞാൻ വരക്കും ഞാൻ
മിഴികളിൽ നീലാമ്പൽ വിടരും..
കൂന്തലിൽ കാർ മുകിൽ നിറമണിയും
മിഴികളിൽ നീലാമ്പൽ വിടരും..
കൂന്തലിൽ കാർ മുകിൽ നിറമണിയും..
വസന്തം മേനിയിൽ അടിമുടി തളിർക്കും
കവിതയായ് എൻ മുന്നിൽ നീ തെളിയും
കവിതയായ് എൻ മുന്നിൽ നീ തെളിയും
ചൈത്രനിലാവിന്റെ പൊൻപീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്
ആത്മാനുരാഗ തിരശ്ശീല നീർത്തി
നിൻ രൂപമെന്നും വരക്കും ഞാൻ വരക്കും ഞാൻ