menu-iconlogo
logo

Pottikkaranju Kondomane

logo
Lyrics
പൊട്ടിക്കരഞ്ഞു കൊണ്ടോമലേ

ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

മനസ്സിനെ താമരയാക്കിയ ലക്ഷ്മീ

മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ...

പൊട്ടിക്കരഞ്ഞു കൊണ്ടോമലേ

ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

പാപത്തിൻ കഥകൾ രചിച്ചൊരെൻ

കൈയാൽ നിൻ പൂമേനി തൊടുകയില്ലാ

പാപത്തിൻ കഥകൾ രചിച്ചൊരെൻ

കൈയാൽ നിൻ പൂമേനി തൊടുകയില്ലാ

അമ്പലപ്പൂപോൽ വിശുദ്ധമാം അധരം

ചുംബിച്ചുലക്കുകില്ല... ഞാൻ

ചുംബിച്ചുലക്കുകില്ല

ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ

വാടിയ നിർമ്മാല്യം ഞാൻ...

പൊട്ടിക്കരഞ്ഞു കൊണ്ടോമലേ

ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ

നിന്റെ കൊട്ടാരം പരിചാരകൻ

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ

നിന്റെ കൊട്ടാരം പരിചാരകൻ.

കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ

തപസ്സുചെയ്യും നിൻ സേവകൻ

തപസ്സുചെയ്യും നിൻ സേവകൻ

പാടാത്ത ഭക്തിഗീതമല്ലേ നീ

ഇടറിയ സ്വരധാര ഞാൻ

പൊട്ടിക്കരഞ്ഞു കൊണ്ടോമലേ

ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..

മനസ്സിനെ താമരയാക്കിയ ലക്ഷ്മീ

മാപ്പുതരൂ എനിക്കു നീ മാപ്പുതരൂ...

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ

ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..