പ്ലാവിലപ്പൊൻതളികയിൽ
പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി
തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ
ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു
നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ