menu-iconlogo
logo

Chenthar Mizhi

logo
Lyrics
ഊഞ്ചല്‍ ആടിനാള്‍‍ കണ്‍

ഊഞ്ചല്‍ ആടിനാള്‍ പൊൻ

ഊഞ്ചൽ ആടിനാൾ

കാഞ്ചനമാലൈ മനമകിഴ്ന്തായ്

ചെന്താര്‍മിഴീ പൂന്തേന്മൊഴീ

കണ്ണിനുകണ്ണാം എന്‍ കണ്മണീ

ചെന്താര്‍മിഴീ പൂന്തേന്മൊഴീ

കണ്ണിനുകണ്ണാം എന്‍ കണ്മണീ

കണ്ണൂഞ്ചലാടും മങ്കൈമണീ

നീ മാര്‍ഗഴിത്തിങ്കളിന്‍‍

മടുമലര്‍ മടിത്തട്ടിലെ

പൊന്‍മാനോ പാല്‍ക്കനവോ

നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍

ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്‌..

എത്ര കണ്ടാലും മതിവരില്ലല്ലോ

നിന്റെ നിലാച്ചന്തം

പിന്നില്‍ നിന്നെന്റെ കണ്ണു പൊത്തുമ്പോള്‍

എന്നെ മറന്നൂ ഞാന്‍

നീലാമ്പല്‍ തേടി നമ്മള്‍ പണ്ടലഞ്ഞപ്പോള്‍

നീ തണ്ടുലഞ്ഞൊരാമ്പല്‍പ്പൂവായ്‌

നിന്നപ്പോള്‍

വരിവണ്ടായ്‌ ഞാന്‍ മോഹിച്ചൂ

നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍

ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്‌..

നിന്‍ നിഴല്‍പോലെ കൂടെവരാം ഞാന്‍

നീ എന്റെ സൂര്യനല്ലേ

വേളിനിലാവായ്‌ തേടിവരാം ഞാന്‍

നീ എന്റെ സന്ധ്യയല്ലേ

അന്നഗ്രഹാരരാത്രിയില്‍ തേരു വന്നപ്പോള്‍

കരതാരില്‍ നമ്മള്‍

മണ്‍ചിരാതും കൊണ്ടുനടന്നില്ലേ

തിരിയൂതി മെല്ലെ നെഞ്ചില്‍

ചേര്‍ത്തില്ലേ...

െന്താര്‍മിഴീ പൂന്തേന്മൊഴീ

കണ്ണിനുകണ്ണാം എന്‍ കണ്മണീ

കണ്ണൂഞ്ചലാടും മങ്കൈമണീ

നീ മാര്‍ഗഴിത്തിങ്കളിന്‍‍

മടുമലര്‍ മടിത്തട്ടിലെ

പൊന്‍മാനോ പാല്‍ക്കനവോ

ിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍

ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്‌..