ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ
വാൽക്കണ്ണാടി ഉടഞ്ഞു
വാർമുകിലും സന്ധ്യാംബരവും
ഇരുളിൽ പോയ്മറഞ്ഞൂ
കണ്ണീർ കൈവഴിയിൽ
ഓർമ്മകളിടറി വീണു
ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽ പീലി പിടഞ്ഞു
കഥയറിയാതിന്നു സൂര്യൻ
സ്വർണ്ണത്താമരയെ കൈവെടിഞ്ഞു
കഥയറിയാതിന്നു സൂര്യൻ
സ്വർണ്ണത്താമരയെ കൈവെടിഞ്ഞു
അറിയാതെ.. ആരുമറിയാതെ..
ചിരിതൂകും.. താരകളറിയാതെ..
അമ്പിളിയറിയാതെ... ഇളം തെന്നലറിയാതെ...
യാമിനിയിൽ ദേവൻ മയങ്ങി
ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽ പീലി പിടഞ്ഞു..
...ᏆhᎪᏁᏦs fᎾᏒ jᎾᎥᏁᎥᏁᎶ...