menu-iconlogo
huatong
huatong
avatar

Thaimavin Thanalil

K.s. Chithrahuatong
yaseen_monhuatong
Lyrics
Recordings
തൈമാവിന്‍ തണലില്‍...തളിരുണ്ണും മൈനേ..

വരിനെല്ലിന്‍കതിരാല്‍വിരുന്നൂട്ടാം നിന്നെ

ചിം ചിഞ്ചില ചിം പൂ

പുഞ്ചിരികൊഞ്ചലുമായ്

ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്

ഉത്രാട കുട ചൂടും പൂത്തിരുനാള്

തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്

തൈമാവിന്‍ തണലില്‍...തളിരുണ്ണും മൈനേ

വരിനെല്ലിന്‍കതിരാല്‍വിരുന്നൂട്ടാം

നിന്നെ

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ

നിന്‍ നീലാമ്പല്‍ക്കണ്ണില്‍...

എന്നെക്കിനാക്കണ്ടു

തെന്നിത്തുടിയ്‌ക്കുന്ന

പൊൻമീനെ കാണാൻ..

എണ്ണത്തിരി വിളക്കാളിതെളിഞ്ഞൊരെൻ

നീലാമ്പല്‍ക്കണ്ണില്‍...

നിന്നെക്കിനാക്കണ്ടു

തെന്നിത്തുടിയ്‌ക്കുന്ന

പൊൻമീനെ കാണാൻ..

കൈകുമ്പിളിലെ പൈ പാലമൃതേ...

വാർതിങ്കളിലെ പൊൻ മാൻകുരുന്നേ..

ഒരു നേരം കാണാഞ്ഞാൽ

കഥയൊന്നും ചൊല്ലാഞ്ഞാൽ

കരളോരം തിരതല്ലും കർക്കിടവാവ്.

തൈമാവിന്‍ തണലില്‍...തളിരുണ്ണും മൈനേ..

വരിനെല്ലിന്‍കതിരാല്‍വിരുന്നൂട്ടാം നിന്നെ

ചിം ചിഞ്ചില ചിം പൂ

പുഞ്ചിരികൊഞ്ചലുമായ്

ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്

ഉത്രാട കുട ചൂടും പൂത്തിരുനാള്

തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്

തൈമാവിന്‍ തണലില്‍...തളിരുണ്ണും മൈനേ

വരിനെല്ലിന്‍കതിരാല്‍വിരുന്നൂട്ടാം

നിന്നെ..

അമ്പിളി കൊമ്പന്റെ

അമ്പലമുറ്റത്തിന്നാറാട്ടും പൂരോം

പൂത്തിരി പൊൻതിരി പൂര നിലാത്തിരി

നിനുള്ളിൽ പൂക്കും

അമ്പിളി കൊമ്പന്റെ

അമ്പലമുറ്റത്തിന്നാറാട്ടും പൂരോം

പൂത്തിരി പൊൻതിരി പൂര നിലാത്തിരി

നിനുള്ളിൽ പൂക്കും

പൊൻ ചെണ്ടയുണ്ടേ

കൈ ചേങ്കിലയും

ഈ നെഞ്ചകത്തെ പൂ പൊന്നുടുപ്പും

ഇളനീരും പൂക്കുലയും

നിറ നാഴി ചെമ്പാവും

കണ്ണോരം കണി വെക്കാൻ നീ പോരുമോ

തൈമാവിന്‍ തണലില്‍...

തളിരുണ്ണും മൈനേ..

വരിനെല്ലിന്‍കതിരാല്‍ വിരുന്നൂട്ടാം നിന്നെ

ചിം ചിഞ്ചില ചിം പൂ

പുഞ്ചിരികൊഞ്ചലുമായ്

ധിം നാധിനധിം എൻ ചിത്തിര

മുത്തൊരുങ്ങ്

ഉത്രാട കുട ചൂടും പൂത്തിരുനാള്

തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്

തൈമാവിന്‍ തണലില്‍...

തളിരുണ്ണും മൈനേ

വരിനെല്ലിന്‍കതിരാല്‍

വിരുന്നൂട്ടാംനിന്നെ...

More From K.s. Chithra

See alllogo

You May Like