menu-iconlogo
logo

Doore Kizhakkudikkum

logo
Lyrics
ലലലാ..ലലല ലാലാ..

ലലലാ..ലലല ലാലാ..

ദൂരെ കിഴക്കുദിക്കും

മാണിക്യ ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ..

എന്റെ വെറ്റില താമ്പാളത്തിൽ

ദൂരെ കിഴക്കുദിക്കും

മാണിക്യ ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ..

എന്റെ വെറ്റില താമ്പാളത്തിൽ

ദൂരെ കിഴക്കുദിക്കും

മാണിക്യ ചെമ്പഴുക്ക

നല്ല തളിർ വെറ്റില

നുള്ളി വെള്ളം തളിച്ചു വെച്ചേ..

വെക്കം പുകല നന്നായ്

ഞാൻ വെട്ടി അരിഞ്ഞു വെച്ചേ...

ഇനി നീ എന്നെന്റെ അരികിൽ വരും.

കിളി പാടും കുളിർ രാവിൽ

ഞാനരികിൽ വരാം

പറയൂ മൃദുലേ എന്തു പകരം തരും...

നല്ല തത്തക്കിളി ചുണ്ടൻ

വെറ്റില നൂറൊന്നു തേച്ചു തരാം..

എന്റെ പള്ളിയറയുടെ വാതിൽ

നിനക്കു തുറന്നേ തരാം..

ദൂരെ കിഴക്കുദിക്കും

മാണിക്യ ചെമ്പഴുക്ക

ഞാനിന്നെടുത്തു വെച്ചേ..

എന്റെ വെറ്റില താമ്പാളത്തിൽ

ദൂരെ കിഴക്കുദിക്കും

മാണിക്യ ചെമ്പഴുക്ക