(M) ആലിലക്കുന്നിലെ
ആഞ്ഞിലിയിൽ,നീലക്കൊടുവേലി
കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ
ഞാനൊരൂയലിടാം....
തെളി തിളങ്ങുന്നോരിളനിലാവിന്റെ
കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന
പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം,
മനസ്സിലെ മരതകമണികളിലുണരുമൊരരിയ
മധുരമണിയാം
കു കു കു കു കു കു കു കു ക്കു
(F) പുതുമോടിപ്പാട്ടും
പാടി കളിയാടാൻ വന്നോനേ
(M) കു കു കു കു കു ക്കു
(F) ഒരു വല്ലം പൊന്നും
പൂവും കണികാണാൻ വേണ്ടല്ലോ
(M) കു കു കു കു കു ക്കു
(F) ഇലവർഗക്കാടും ചുറ്റി
കൂത്താടും സ്ഥലമാണേ ഇടനെഞ്ചിൽ
കോലം തുള്ളും പലമോഹം പാഴാണേ
(M) കു കു കു കു കു ക്കു