ദൂരെ ദൂരെയൊരു മരതകമേഘം
മാഞ്ഞു മാഞ്ഞു പോകേ
ഞാൻ കാത്തുനിന്ന കണിമലരിലെ
മൊട്ടും കാറ്റു കൊണ്ടുപോകേ
ദൂരെ ദൂരെയൊരു മരതകമേഘം
മാഞ്ഞു മാഞ്ഞു പോകേ
ഞാൻ കാത്തുനിന്ന കണിമലരിലെ
മൊട്ടും കാറ്റു കൊണ്ടുപോകേ
ഒരു കൊയ്ത്തിനു വന്ന വസന്ത
പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ
അമ്പിളിപോലെ വിളങ്ങിയതിന്നലെയോ
മാനത്തെ മാമ്പൂവും മാറത്തെ
തേൻകൂടും നീയെന്റെ കൂട്ടില്ലാ
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു