menu-iconlogo
logo

Oru Mazhapakshi Paadunnu

logo
Lyrics
ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

ഒരു മഴപ്പക്ഷി പാടുന്നൂ ചെറുമുളം തണ്ടു

മൂളുന്നു മുറിവെഴും നെഞ്ചുമായീ രാവില്

ഒരു നേര്ത്ത തെന്നലതു കേട്ടില്ല

സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

പ്രാവുപോലെ കുറുകുറുകയാണീ പൂവണിഞ്ഞ നെഞ്ചം

ഒരു കാറ്റുവന്നു കരള്

പൊതിയുകയാണീ കാട്ടുകാവല് മാടം

പ്രാവുപോലെ കുറുകുറുകയാണീ പൂവണിഞ്ഞ നെഞ്ചം

ഒരു കാറ്റുവന്നു കരള്

പൊതിയുകയാണീ കാട്ടുകാവല് മാടം

ഒരു മാമയിലിന് ചെറുപീലി കണക്കിനി

ഈ വഴിവക്കിലെയിത്തിരി മണ്ണിതില്

എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയായ്

ആഷാഢം പോയല്ലോ ആകാശം

പൂത്തല്ലോ ആഘോഷം വന്നല്ലോ

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

ദൂരെ ദൂരെയൊരു മരതകമേഘം

മാഞ്ഞു മാഞ്ഞു പോകേ

ഞാന് കാത്തുനിന്ന കണിമലരിലെ

മൊട്ടും കാറ്റു കൊണ്ടുപോകേ

ദൂരെ ദൂരെയൊരു മരതകമേഘം

മാഞ്ഞു മാഞ്ഞു പോകേ

ഞാന് കാത്തുനിന്ന കണിമലരിലെ

മൊട്ടും കാറ്റു കൊണ്ടുപോകേ

ഒരു കൊയ്ത്തിനു വന്ന വസന്ത

പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയില്

അമ്പിളിപോലെ വിളങ്ങിയതിന്നലെയോ

മാനത്തെ മാമ്പൂവും മാറത്തെ തേന്

കൂടും നീയെന്തേ തൊട്ടില്ലാ

ഒരു മഴപ്പക്ഷി പാടുന്നൂ ചെറുമുളം തണ്ടു

മൂളുന്നു മുറിവെഴും നെഞ്ചുമായീ രാവില്

ഒരു നേര്ത്ത തെന്നലതു കേട്ടില്ല

സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു