Movie: Thudarkkadha(1991)
Music: SP Venkatesh
Singer: MG Sreekumar
Lyrics: ONV
maheep
ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
മംഗല്യഹാരം
ദേവിയ്ക്കു ചാർത്താൻ
മഞ്ജുസ്വരങ്ങൾ
കോർത്തൊരു ഹാരം
ശ്രീരാഗമായ്...
ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
ഒരു കാലിൽ കാഞ്ചനക്കാൽച്ചിലമ്പും
മറുകാലിൽ കരിനാഗക്കാൽത്താളവും
ഒരു കാലിൽ കാഞ്ചനക്കാൽച്ചിലമ്പും
മറുകാലിൽ കരിനാഗക്കാൽത്താളവും
ഉൾപ്പുളകം തുടികൊട്ടുന്നുവോ?
പാൽതിരകൾ നടമാടുന്നുവോ?
കനലോ നിലാവോ
ഉതിരുന്നുലകാകെ?
ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു