നീ ചിരിക്കും ചുണ്ടിലാകെ
ചേലുകൾ പൂത്ത നാളു വന്നു
തേൻ പുരളും മുള്ളുപോലെ
നാം അറിഞ്ഞാദ്യ വെമ്പലോടെ
നീ ചിരിക്കും ചുണ്ടിലാകെ
ചേലുകൾ പൂത്ത നാളു വന്നു
തേൻ പുരളും മുള്ളുപോലെ
നാം അറിഞ്ഞാദ്യ വെമ്പലോടെ
ഇന്ന് മാൻചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീ അകന്നു
ഇക്കരെ ഞാൻ ഒരാഞ്ഞിലയായ്
നീ വന്നെത്തിടും നാൾ
എണ്ണിതുടങ്ങി കണ്ണു കലങ്ങി..
കിളി ചുണ്ടൻ മാമ്പഴമേ..
കിളി കൊത്താ തേൻപഴമെ..
തളിർ ചുണ്ടിൽ പൂത്തിരി
മുത്തായ് ചിപ്പിയിൽ
എന്നെ കാത്തു വെച്ചോ...
ഒന്നാംകിളി പൊന്നാം കിളി
വന്നാംകിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു
കൊതികൊണ്ടു വരവുണ്ടപ്പ…
മൂനാംകിളി നാലാംകിളി
എണ്ണാത്തതിലേറാക്കിളി
അങ്ങട്കൊത്തിങ്ങട് കൊത്തായ്..
കിളി ചുണ്ടൻ മാമ്പഴമേ..
കിളി കൊത്താ തേൻപഴമെ..
തളിർ ചുണ്ടിൽ പൂത്തിരി
മുത്തായ് ചിപ്പിയിൽ
എന്നെ കാത്തു വെച്ചോ...