നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടുചുറ്റി പൂവച്ചാലും

മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും
ഈ ശംഖു തോൽക്കും മണിക്കഴുത്തിൽ-
ചാർത്താം ചന്ദ്രകാന്തമണിത്താലി
ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ

**********************
മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ
മറക്കുട മുഖം മറച്ചും
വലതുകാൽ ചുവടു വച്ചും കിനാവിൽ-
കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ
അടിവെച്ചു നടക്കുന്നോരരയന്നമേ
ആനന്ദഭൈരവി സ്വരരാഗമേ
അടിവെച്ചു നടക്കുന്നോരരയന്നമേ
ആനന്ദഭൈരവി സ്വരരാഗമേ
നീയുഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ......
നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടുചുറ്റി പൂവച്ചാലും
മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും
************
പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും
പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും
നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി.......
ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും-
ഇരിപ്പടമൊരുക്കുന്ന താമരയും
ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും-
ഇരിപ്പടമൊരുക്കുന്ന താമരയും
നിന്നെ സുമധുര സരസ്വതീ രൂപമാക്കുnnu