പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ
പുകമഞ്ഞു മേയും ഓർമ്മയുമായ് തേടി ആരെ നീ
വിളറും നീലിമ പോൽ ഇനിയോ നീ തനിയേ
ഇരുളിൻ പൊയ്കയിലെ നൊമ്പരമായ് മാറുന്നൂ (പകൽ..)
മഖാലി ഗാവോ
പ്രിയാ ഘർ ആവോ
ആ,...ആ.ആ.....
ഇളവെയിൽ ഉമ്മ തരും പുലരികൾ ഇന്നകലെ
പരിഭവമോടെ വരും രജനികൾ ഇന്നരികെ
ഒറ്റയ്ക്കാകുമ്പോൾ മുറ്റത്തെത്തുമ്പോൾ നെഞ്ചം പിടഞ്ഞു
വരണ്ട ചുണ്ടിലേതോ മുറിഞ്ഞ ഗാനമെന്നോ
വരുന്നതോർത്തു കൊണ്ടേ തിരിഞ്ഞു നോക്കി എന്നോ
മുള്ളൊന്നു കൊണ്ടു കോറി നിന്റെ ഉള്ളം നീറുന്നു (പകലൊന്നു..)
സുഖമൊരു തീക്കനലായ് എരിയുകയാണുയിരിൽ
സ്വരമൊരു വേദനയായ് കുതിരുകയാണിതളിൽ
എന്നിട്ടും നീ ലാളിക്കുന്നെന്നോ വിണ്ണിൻ മിഴിയെ
പിരിഞ്ഞു പോയ നാളിൽ കരിഞ്ഞു നിന്റെ മോഹം
കരഞ്ഞു തീരുവാനോ വിരിഞ്ഞു നിന്റെ ജന്മം
സ്വപ്നങ്ങളന്നുമിന്നും ഒന്നു പോലെ താനെ കൊല്ലുന്നു (പകലൊന്നു...)