menu-iconlogo
huatong
huatong
avatar

Kera Nirakal Aadum

P. Jayachandranhuatong
Anoop🎤Krishna🎵ME🎧huatong
Lyrics
Recordings
കേരനിരകളാടും ഒരു ഹരിതചാരുതീരം

പുഴയോരം കളമേളം കവിത പാടും തീരം

കായലലകള്‍ പുല്‍കും

തണുവലിയുമീറന്‍ കാറ്റില്‍

ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..

നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്

പുതുവിള നേരുന്നൊരിനിയ നാടിതാ..

പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം

പുഴയോരം കളമേളം കവിത പാടും തീരം

തെയ് തെയ് തിത്തെയ് താരാ

തെയ് തെയ് തിത്തെയ് താരാ

കന്നോടു തരിയുഴും മണ്ണുതിരും മണമോ

പെണ്ണിനു വിയര്‍പ്പാലേ മധുമണമോ

ഞാറ്റോല പച്ചവള പൊന്നുംതെളി

കൊലുസ്സ്

പെണ്ണിവള്‍ കളമാറ്റും കളമൊഴിയായ്

കൊറ്റികള്‍ പകല്‍നീളെ കിനാക്കാണും

മൊട്ടിടും അനുരാഗകരള്‍ പോലെ

മണ്ണിനുമിവള്‍ പോലെ മനം തുടിക്കും

പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം

പുഴയോരം കളമേളം കവിതപാടും തീരം..

പൊന്നാര്യന്‍ കതിരിടും സ്വര്‍ണ്ണമണിനിറമോ

കണ്ണിനുകണിയാകും നിറപറയോ..

പെണ്ണാളു കൊയ്തുവരും

കറ്റ നിറപൊലിയായ്

നെല്ലറനിറയേണം മനസ്സുപോലെ

ഉത്സവ തുടിതാള കൊടിയേറ്റം

മത്സരകളിവള്ള തിരയോട്ടം

പെണ്ണിനു മനമാകെ തകിലാട്ടം

പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം

പുഴയോരം കളമേളം കവിത പാടും തീരം

കായലലകള്‍ പുല്‍കും

തണുവലിയുമീറന്‍ കാറ്റില്‍

ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..

നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്

പുതുവിള നേരുന്നൊരിനിയ നാടിതാ..

പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം

പുഴയോരം കളമേളം കവിതപാടും തീരം

തെയ് തെയ് തിത്തെയ് താരാ

തെയ് തെയ് തിത്തെയ് താരാ

(2)

More From P. Jayachandran

See alllogo

You May Like