ജന്മകാരിണി ഭാരതം …
ആ…കര്‍മ്മമേദിനി
ഭാരതം…
ജന്മകാരിണി ഭാരതം …
ആ…കര്‍മ്മമേദിനി
ഭാരതം…
നമ്മളാം ജനകോടിതന്‍
അമ്മയാകിയ
ഭാരതം.
ജന്മകാരിണി ഭാരതം…
ആ…കര്‍മ്മമേദിനി
ഭാരതം…
തലയില്‍ മഞ്ഞണി മാമല ചൂടിയ
തങ്ക കിരീടവും
ഉടലില്‍ സസ്യശ്യാമള ശാദ്വല
കോമള കഞ്ചുകവും..
തലയില്‍ മഞ്ഞണി മാമല ചൂടിയ
തങ്ക കിരീടവും
ഉടലില്‍ സസ്യശ്യാമള ശാദ്വല
കോമള കഞ്ചുകവും
കഴുത്തില്‍ നാനാ നദികള്‍
ചാര്‍ത്തിയ പൊന്മണി മാലകളും
കാണുക കാണുക ജന്മഭൂവിന്‍
കോമള മലര്‍മേനി.
ജന്മകാരിണി ഭാരതം…
ആ…കര്‍മ്മമേദിനി ഭാരതം…
നാനാ ഭാഷകളമൃതം പൊഴിയും
നാവും പുഞ്ചിരിയും
നാനാദേശക്കാരുടെ നാനാവേഷത്തിന്നൊളിയും
'നാനാ ഭാഷകളമൃതം പൊഴിയും
നാവും പുഞ്ചിരിയും
നാനാദേശക്കാരുടെ നാനാവേഷത്തിന്നൊളിയും.
വീരപുരാതന സംസ്‌കാരത്തിന്‍ വേരോടും മണ്ണും
പാരില്‍ ശാന്തി വളര്‍ത്തും വൃത്തിയും
അമ്മതന്‍ നേട്ടം.
ജന്മകാരിണി ഭാരതം..
ആ…കര്‍മ്മമേദിനി ഭാരതം…
നമ്മളാം ജനകോടിതന്‍
അമ്മയാകിയ ഭാരതം.
ജന്മകാരിണി ഭാരതം…
ആ…കര്‍മ്മമേദിനി
ഭാരതം…