menu-iconlogo
huatong
huatong
avatar

Manjum kulirum kunji kiliyum

S. Janaki/Krishnachandranhuatong
philrerehuatong
Lyrics
Recordings
F. ആ... ആ...

ആ.. ആ.. ആ...

ആ.. ആ.. ആ..

ആ.. ആ.. ആ..

ആ.. ആ.. ആ..

M. മഞ്ഞും കുളിരും...

കുഞ്ഞിക്കിളിയും...

മഞ്ഞും കുളിരും കുഞ്ഞിക്കിളിയും

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി

F. ചിങ്ങനിലാവും ചിത്തിര പൂവും

ചിങ്ങനിലാവും ചിത്തിര പൂവും

ആടീ.. നൃത്തമാടി

ആടീ.. നൃത്തമാടി

M. F. മഞ്ഞും കുളിരും കുഞ്ഞിക്കിളിയും

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി

M. വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു

ഗന്ധര്‍വ ബാലകരേ

വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു

ഗന്ധര്‍വ ബാലകരേ

F. ഈ മണ്ണിന്റെ മാറിലെ

സൗന്ദര്യ ഗോപുരം

മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം

കണ്ടു മടങ്ങുമ്പോള്‍

M. വിണ്ണിലേ.... വിണ്ണിലെ സുന്ദരിമാരോടു

ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ

M. F. നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ

F. മഞ്ഞും കുളിരും കുഞ്ഞിക്കിളിയും

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി

M. ചിങ്ങനിലാവും ചിത്തിര പൂവും

ആടീ.. നൃത്തമാടി

തെയ്താരോ തെയ് തെയ് തെയ് തോ

തെയ്താരോ തെയ് തെയ് തെയ് തോ

തെയ്താര തെയ്താര തെയ്താനേ

തെയ്തെന്ത തെയ്തെന്ത തെയ്താനേ

തെയ്താര തെയ്തോം തെയ്തന്ത തെയ്തോം

തെയ് തെയ് തെയ് തെയ് തെയ്

തെയ് തെയ് തെയ് തെയ്

F. വാര്‍മഴവില്ലു തിളക്കുവാന്‍

വര്‍ണ്ണങ്ങള്‍ തേടി വരുന്നവരേ

വാര്‍മഴവില്ലു തിളക്കുവാന്‍

വര്‍ണ്ണങ്ങള്‍ തേടി വരുന്നവരെ

M. ഈ കുന്നലനാടിന്റെ കുമ്പിളില്‍ പൂവിടും

കുന്നലനാടിന്റെ കുമ്പിളില്‍ പൂവിടും

വര്‍ണ്ണങ്ങള്‍ കൊണ്ടു പോകൂ

F. എങ്കിലും....

എങ്കിലും ഞങ്ങളില്‍ പൂവിടും

രാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ

M. F. അനുരാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ

M. മഞ്ഞും കുളിരും...

കുഞ്ഞിക്കിളിയും...

മഞ്ഞും കുളിരും കുഞ്ഞിക്കിളിയും

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി

F. ചിങ്ങനിലാവും ചിത്തിര പൂവും

ആടീ.. നൃത്തമാടി

ആടീ.. നൃത്തമാടി

M. F. മഞ്ഞും കുളിരും കുഞ്ഞിക്കിളിയും

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങീ

More From S. Janaki/Krishnachandran

See alllogo

You May Like

Manjum kulirum kunji kiliyum by S. Janaki/Krishnachandran - Lyrics & Covers