menu-iconlogo
logo

Maharil nin manam korth

logo
Lyrics
മഹറിൽ നിൻ മനം കോർത്ത്

കൊതിയായ് മാറിൽ ചാർത്തീട്ട്

കയ്യിൽ നിൻകരം ചേർത്തന്നു

ചൊന്നെൻ ജീവനാണെന്ന്

നിലക്കാ സ്നേഹവും തന്ന്

നിഴലായ് കൂട്ടിനായ് നിന്ന്

എനിക്കായ് രാവുറങ്ങാൻ

മാറിൻ ചൂടേകും നിലാതാരം

കളിയായ് ഞാൻ പിണങ്ങുമ്പോൾ

മൗനം പൂണ്ടിരിക്കുമ്പോൾ

കവിളിൽ വന്ന് മുത്തം തന്ന്

കൊഞ്ചും കുഞ്ഞുമനസ്സാണെ..

നെഞ്ചിൽ നിൻ മുഖം ചേർത്ത്

കനവിൻ കൂടു കൂട്ടീട്ട്...

കയ്യിൽ എൻ കരം ചേർത്തന്നു

ചൊന്നെൻ ജീവനാണെന്ന്...

അറിയുന്നത് മുതലേ ഖൽബിലെ ഹാജത്തിവളല്ലേ

അഹദോനെൻ മോഹമറിഞ്ഞ് തന്നൊരു നിധിയല്ലേ

ഇതുവരേയാരും പകരാത്തൊരു സ്നേഹം പകരുമ്പോൾ

ഇടനെഞ്ചിൽ ആനന്ദത്തിൻ അറബന മുട്ടല്ലേ..

അരികെ വരാൻ വൈകുന്നേരം

അകതാരിൽ തീക്കനലാണേ...

മണിയറയിലെ കുസൃതികളെല്ലാം

മനസ്സിനൊരു സാന്ത്വനമാണേ...

എൻ നിറമിഴി കണ്ടാലവനൊരു പൂപ്പൈതൽ പോലെ...

എൻ മാറിൽ ചേർന്ന് മയങ്ങണ കാണാൻ രസമാണേ....

നെഞ്ചിൽ നിൻ മുഖം ചേർത്ത്

കനവിൻ കൂടു കൂട്ടീട്ട്...

കയ്യിൽ എൻ കരം ചേർത്തന്നു

ചൊന്നെൻ ജീവനാണെന്ന്...

Maharil nin manam korth by Saleem Kodathoor - Lyrics & Covers