വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ
ചുവടുകളെ തളരരുതെ
ഇടറരുതെ വരൂ വരൂ പോകാമകലെ
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ഓടി മറയുന്നു കാലമെങ്ങൊ
ഓർത്തു നിൽക്കാതങ്ങു ദൂരെ
എങ്ങോ പൊയതെങ്ങൊ
എൻ കിനാവിൻ വെണ്‍പിറാക്കൾ
എന്തെ മാഞ്ഞിതെന്തേ
മണ്‍ചെരാതിൽ പൂത്ത നാളം
പുലരികളെ ഇത് വഴിയെ
ഇനിയുണരൂ വരൂ വരൂ
വിണ്‍ വീഥിയിലായ്
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു