MOHAMUNDHIRI HD TRACK
FOLLOW FOR MORE QUALITY
ഇരവ് മെത്തയിൽ പുണരുകെന്നെ നീ
അരികെ ഞാൻ വരാം കനിയേ
പുലരിയോളമാ കരതലങ്ങളിൽ
അലിയുമിന്നു ഞാൻ ഉയിരേ
ആകാശത്താരം പോലെ
മണ്ണിൽ മിന്നും പൊന്നേ
എന്നോടൊന്നിഷ്ടം കൂടാൻ പോരില്ലേ നീ ചാരെ
അടട പയ്യാ അഴകിതയ്യാ
ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു
മുത്ത് മുത്തമിട്ടതാരാണ്
കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി
കട്ടെടുത്ത കള്ളക്കാമുകനേ
മോഹമുന്തിരി വാറ്റിയ രാവ്
സ്നേഹരതിയുടെ രാസനിലാവ്
ഹൃദയരാഗം ചിറകിൽ വിരിയും
മധുരവീഞ്ഞിൽ ശലഭം വരവായ്
അടട പയ്യാ അഴകിതയ്യാ
ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു
മുത്ത് മുത്തമിട്ടതാരാണ്
കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി
കട്ടെടുത്ത കള്ളക്കാമുകനേ
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു
മുത്ത് മുത്തമിട്ടതാരാണ്
കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി
കട്ടെടുത്ത കള്ളക്കാമുകനേ