menu-iconlogo
logo

O Priye Priye En Priye Priye

logo
Lyrics
ഓ..പ്രിയേ.. പ്രിയേ...

എന്‍..പ്രിയേ.. പ്രിയേ...

ഏട്ടില്‍ തീര്‍ത്ത മേടയില്‍..

ഹാരമേന്തി. നില്‍ക്കുമീ..

നിന്‍റെ ഭൂവില്‍.

എന്‍റെ ദുഖം.

എന്നോടോമല്‍ രാഗാര്‍ദ്രമായി..

ഓ..പ്രിയാ.. പ്രിയാ...

എന്‍..പ്രിയാ.. പ്രിയാ...

ഓ..പ്രിയാ.. പ്രിയാ...

എന്‍..പ്രിയാ.. പ്രിയാ...

ഏട്ടില്‍ തീര്‍ത്ത മേടയും..

ജീവസൗധമാക്കുവാന്‍..

നിന്‍റെ ഭൂവില്‍.

രാഗമേകാം.

നിന്നോടോമല്‍ രാഗാര്‍ദ്രമായി..

വേണ്ട ഇന്നുകള്‍..

തെങ്ങും ഇന്നുകള്‍..

പ്രേമ ഗായകന്‍..

പോകു ആശിസ്..

സപ്തവാഹി നീരിലോ..

നീറും കൃഷ്ണ ഭൂവിലോ..

കാലമേഘമാകുമോ..

പ്രേമ സത്യവും..

രാജമംഗയാളുടേ..

മുഗ്ദ്ധമാമീ സ്വപ്നവും..

പ്രേമ ശിക്ഷയാകുമീ..

പ്രേമ ഭിക്ഷുവില്‍..

ഗഗനാഭം. ഭുവനാഭം..

നിന്‍ പ്രേമ ചേതനാ..

ജനിച്ചാലും.. മരിച്ചാലും..

നിന്‍ മൂക ചേതനാ..

തിക്തമനുഭൂതികള്‍..

സ്നിഗ്ദമാകും പ്രേമത്താല്‍..

രാജശാസനാധികള്‍..

ശുഷ്ക്കമാകും പ്രേമത്താല്‍..

സജീവമായ് തീര്‍ക്കുമോ.. ഓ.. ഈ പ്രേമം..

ഓ..പ്രിയേ.. പ്രിയേ...

എന്‍..പ്രിയേ.. പ്രിയേ...

ഓ..പ്രിയാ..പ്രിയാ...

എന്‍..പ്രിയാ.. പ്രിയാ...

കാളിദാസ നായികയും..

കൃഷ്ണ ലീല രാധയും..

പ്രണയ ഗീതി പാടുമീ ..

പ്രേമ പല്ലവീ..

ഷാജഹാന്‍റെ ആശയാം..

താജ്മഹല്‍ ..ഗോപുരേ

ചാവുമണിയാകുമീ..

മൂക പല്ലവീ..

നിധി കണ്ട വിലയെന്ത്.

വിലയെന്ത് പ്രേമത്തില്‍..

കഥ തീര്‍ത്തൂ.

കവി പാടീ..

ബലിയെന്തു പ്രേമമേ..

വ്യര്‍ത്ഥമാമീ ചിന്തകള്‍..

മാറ്റുമോ നീ ദേവനേ..

വെല്‍വുതാത്ത പ്രേമമേ..

സര്‍വ്വലോക സാരമേ..

ശിലാലിഖിതമാക്കുമോ..ഓ.. നീ ദേവാ.

ഓ..പ്രിയേ.. പ്രിയേ...

എന്‍..പ്രിയേ.. പ്രിയേ...

ഓ..പ്രിയാ.. പ്രിയാ...

എന്‍..പ്രിയാ.. പ്രിയാ...

കാലമെന്ന പ്രേയസ്സീ..

തേടി വന്നു നീ സഖീ..

നിന്‍റെ ഭൂവില്‍.. രാഗമേകാം..

നിന്നോടോമല്‍ രാഗാര്‍ദ്രമായി..

വേണ്ട ശാസനം..

വേണ്ട ബന്ധനം..

പ്രേമമേ ഇതാ..

ഈ അഭിനന്ദനം...