menu-iconlogo
huatong
huatong
avatar

Kallayi Kadavathe

Sujatha Mohanhuatong
prittygirl_17huatong
Lyrics
Recordings
ചിത്രം പെരുമഴക്കാലം

ഗാന രചന കൈതപ്രം

സംഗീതം എം. ജയചന്ദ്രന്‍

പാടിയത് ജയചന്ദ്രന്‍, സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്ന് ചൊല്ലിയില്ലെ

വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല

ഖൽബിലെ മൈനയിന്നും ഉറങ്ങീല്ല

മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ

അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ

നീ കണ്ടില്ലെ

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്ന് ചൊല്ലിയില്ലെ

പട്ടു തൂവാലയും വാസന തൈലവും

അവൾക്കു നൽകാനായ്‌ കരുതി ഞാൻ

പട്ടുറുമാലു വേണ്ട അത്തറിൻ മണം വേണ്ട

നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌

കടവത്തു തോണി ഇറങ്ങാം

കരിവള കൈ പിടിയ്ക്കാം

അതുകണ്ടു ലാവു പോലും കൊതിച്ചോട്ടെ

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്ന് ചൊല്ലിയില്ലെ

സങ്കൽപ ജാലകം പാതി തുറന്നിനീ

പാതിരാ മയക്കം മറന്നിരിയ്ക്കാം

തല ചായ്ക്കുവാനായ്‌ നിനക്കെന്നുമെന്‍റെ

കരളിന്‍റെ മണിയറ തുറന്നു തരാം

ഇനിയെന്തു വേണം എനിയ്ക്കെന്തു വേണമെൻ

ജീവന്‍റെ ജീവൻ കൂടെയില്ലേ

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്ന് ചൊല്ലിയില്ലെ

വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല

ഖൽബിലെ മൈനയിന്നും ഉറങ്ങീല്ല

മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ

അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ

നീ കണ്ടില്ലെ

ഉം..ഉം..ഉം..ഉം..ഉം..ഉം

ലലലാലാ..ലാലാലാ

ഉം..ഉം..ഉം..ഉം..ഉം..ഉം

ഉം..ഉം..ഉം..ഉം..ഉം

More From Sujatha Mohan

See alllogo

You May Like

Kallayi Kadavathe by Sujatha Mohan - Lyrics & Covers