menu-iconlogo
logo

Njanaai

logo
Lyrics
പക്ഷിയായ ഹൃദയമേ, നിർത്തിടാതെ പായാണേ

ദിക്കുകൾ കവിഞ്ഞു പാറണേ (ദിക്കുകൾ കവിഞ്ഞു പാറണേ)

നെഞ്ചിനക കൂട്ടിലായി പെട്ടുപോയ പ്രാണനേ

എന്നെങ്കിലും അവളിൽ എത്തുമോ (എന്നെങ്കിലും അവളിൽ എത്തുമോ)

ഒരുദിനം എൻ പ്രിയ അവളറികയെൻ

നിറമിഴി തോർന്നിടാതെ പെരുമഴ പോലെ പെയ്യുമോ

അവളതിൽ മുങ്ങിമായുമോ

ഞാനായി നിൻ ഞാനായി കാറ്റിലൂടെത്തും നിത്യ സ്പർശമായി

ഉള്ളിൽ നിന്നുനള്ളിൽ എത്തി ഞാൻ നിന്റെ ശ്വാസമായിടും

നിയെത്രാണ്ടായി, വേട്ടമൃഗം ഞാനെടോ

സമയമേ, വിരഹംതാൻ നിനക്ക് വിമോദമേ

കള്ളമേ നിൻ കഥകൾ

പാതയറ്റ ദൂരമേ, എത്തിടാതെ തീരമേ

തളരുകയില്ല തെല്ലു ഞാൻ

ഭയചകിതം മമ ഹൃദയം, എന്നിലേക്ക് വരിക നീ

അചലിത ഞാൻ അരികെ നീ എത്തിടും വരെ

ഒടുവിലെ ശ്വാസം തടയും വരെ മിഴികൾ പൂട്ടിടാതെ

എരികനൽ നാളമായി ഞാൻ

നീയതിൻ ഉയിർവിളക്കുമായി

ഞാനായി നിൻ ഞാനായി കാറ്റിലൂടെത്തും നിത്യ സ്പർശമായി

ഉള്ളിൽ നിന്നുനള്ളിൽ എത്തി ഞാൻ നിന്റെ ശ്വാസമായിടും

Njanaai by Vishal Chandrashekhar/Yazin Nizar/K. S. Chithra/Sinduri Vishal - Lyrics & Covers