ദൂരേ കണ്ണടിപ്പുഴ
കളകളമൊഴുകിപ്പോകുമ്പോൾ
ലൈലേ നീ തനി നാടൻ
പാവാടപ്പെണ്ണ്
കാതിൽ കലപില കൂട്ടും
ലോലാക്കിൻ ചെറുതാളത്തിൽ
ശീലും മൂളി നടക്കണ
തൊട്ടാവാടി പൂമുത്ത്
നീലക്കൺ താമരയാലെ വല്ലാത്തൊരു
നോട്ടമെറിഞ്ഞ് നീയുള്ളിൽ
അറബനമുട്ടി പാടി രസിക്കുമ്പോൾ
സ്നേഹത്തിൻ പൊന്നു റു മാലിൽ
മോഹത്തിൻ മുത്തു കൊരുത്ത്
നീ എന്റെ
ഖൽബിനകത്തൊരു
കൂടു പണിഞ്ഞിടുമോ
ദൂരേ കണ്ണാടിപ്പുഴ
കളകളമൊഴുകിപ്പോകുമ്പോൾ
ലൈലേ നീ തനി നാടൻ
പാവാട പെണ്ണ്