Song uploaded by
🪔𝄞𝐀𝐌𝐁𝐈𝄞🪔
🔹️ദക്ഷിണ🔹️
കാവിൽ വാഴുമൊരു കന്നി
പൊൻ കളരിവാതിലിലെ ദേവി
ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ
ചിതറിവരുന്നോളേ
തെന്നൽ തോല്ക്കും തളിരാളെ
ഒളി മിന്നൽ പോലെ അഴകോളെ
കറുകറെ കറുത്തൊരു കരിമുകിൽപോലെ
മുടിയുലയുന്നോളെ
മധുകരമൊഴി മദകരമിഴി
പടിയേറിവന്ന പനിമദിയേ
ആരോ നീ ആരോ
മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
അലകടലൊലി അരോ കനലൊളി അഴകാരോ
നിറയുടെ വരവാരോ കലയുടെ തികവാരോ
Song uploaded by
🪔𝄞𝐀𝐌𝐁𝐈𝄞🪔
🔹️ദക്ഷിണ🔹️