പളളിതേരുണ്ടോ ചതുരംഗ കളമുണ്ടോ
ആമ്പൽ കുളമുണ്ടോ തിരുതാളി കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായി
കന്യകമാരായിരമുണ്ടോ
ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ
പളളിതേരുണ്ടോ ചതുരംഗ കളമുണ്ടോ
ആമ്പൽ കുളമുണ്ടോ തിരുതാളി കല്ലുണ്ടോ
കാടേറി പോരും കിളിയെ
പൂക്കൈത കടവിലൊരാളെ കണ്ടോ നീ കണ്ടോ
കാടേറി പോരും കിളിയെ
പൂക്കൈത കടവിലൊരാളെ കണ്ടോ നീ കണ്ടോ
താമ്പൂല താമ്പാളത്തിൽ
കിളിവാലൻ വെറ്റിലയോടെ
വിരിമാറിൻ വടിവും കാട്ടി
മണവാളൻ ചമയും നേരം
നിന്നുളളിൽ പൂക്കാലം മെല്ലെയുണർന്നോ
എന്നോടൊന്നുരിയാടാൻ അവനിന്നരികിൽ
വരുമെന്നോ
പളളിതേരുണ്ടോ
ചതുരംഗ കളമുണ്ടോ
ആമ്പൽ കുളമുണ്ടോ
തിരുതാളി കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായി
കന്യകമാരായിരമുണ്ടോ
ഊം..ഓ... എന്നോമലാളെ
കൂടെ കണ്ടോ കണ്ടോ കണ്ടോ
തുളുനാടൻ കോലകുയിലേ പൊന്നൂഞ്ഞാൽ
പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
തുളുനാടൻ കോലകുയിലേ പൊന്നൂഞ്ഞാൽ
പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
നിറകതിരും തങ്കവിളക്കും അകതാരിൽ
പത്തരമാറ്റും മറിമാൻ മിഴിയാളിൽ കണ്ടോ
നിൻ മനമൊന്നുരുകി പോയോ
നിന്നുളളിൽ വാസന്തം പാടെയുണർന്നോ
എന്നിൽ വീണലിയാനായ് അവളെൻ
നിനവിൽ വരുമെന്നോ
പളളിതേരുണ്ടോ
ചതുരംഗ കളമുണ്ടോ
ആമ്പൽ കുളമുണ്ടോ
തിരുതാളി കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായി
കന്യകമാരായിരമുണ്ടോ
ഊം..ഓ... എന്നോമലാളെ
കൂടെ കണ്ടോ കണ്ടോ കണ്ടോ
പളളിതേരുണ്ടോ ചതുരംഗ കളമുണ്ടോ
ആമ്പൽ കുളമുണ്ടോ തിരുതാളി കല്ലുണ്ടോ