മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്
മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും
താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊന്‍പണമായ്
മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്...
ആതിരാപെണ്ണാളിന്‍ മണിവീണാതന്ത്രികളില്‍
മോഹത്തിന്‍ നീലാംബരികള്‍
തെളിയുന്നു മായുന്നു
തെളിയുന്നു മായുന്നു
ആതിരാപെണ്ണാളിന്‍ മണിവീണാതന്ത്രികളില്‍
മോഹത്തിന്‍ നീലാംബരികള്‍
തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോള്‍.....
ദശപുഷ്പം ചൂടുമ്പോള്‍ മനമുണരും കളമൊഴിതന്‍
കരളില്‍ കുളിരലയില്‍
ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകള്‍
മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും
താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊന്‍പണമായ്
മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്...
ചേങ്ങിലാത്താളത്തില്‍
പൊന്നമ്പലമുണരുമ്പോള്‍
പാടാന്‍ മറന്നുറങ്ങും
പൈങ്കിളിയും പാടിപ്പോയ്
പൈങ്കിളിയും പാടിപ്പോയ്
ചേങ്ങിലാത്താളത്തില്‍
പൊന്നമ്പലമുണരുമ്പോള്‍
പാടാന്‍ മറന്നുറങ്ങും
പൈങ്കിളിയും പാടിപ്പോയ്
പൂവേപൊലി പാടുന്നു.....
പൂവേപൊലി പാടുന്നു പൂങ്കിളിയും മാളോരും
കരയില്‍ മറുകരയില്‍
ഇന്നാക്കൊമ്പിലീക്കൊമ്പിലാടുന്നു
പൂന്തളിരും
മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും
താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊന്‍പണമായ്
മൈനാക പൊന്മുടിയില്‍
പൊന്നുരുകി തൂവിപ്പോയ്...