menu-iconlogo
huatong
huatong
avatar

Vilakku Vekkum Vinnil

Gireesh Puthencheryhuatong
negharbarretthuatong
Letras
Grabaciones

Song

AkHiL

വിളക്കു വെയ്ക്കും

വിണ്ണില്‍ തൂവിയ സിന്ദൂരം

കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

വിളക്കു വെയ്ക്കും

വിണ്ണില്‍ തൂവിയ സിന്ദൂരം

കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

ഒരു മലരമ്പിളി മുത്തൊളിയാല്‍

നിന്‍ കവിളില്‍ കളമെഴുതി

മണിമുകില്‍ തന്നൊരു കരിമഷിയാല്‍

നിന്‍ മിഴികളിലഴകെഴുതി

എന്റെയുള്ളിലെന്നും

നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…

വിളക്കു വെയ്ക്കും

വിണ്ണില്‍ തൂവിയ സിന്ദൂരം

കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

Song

AkHiL

കാത്തു വെക്കും സ്വപ്നത്തിന്‍

കരിമ്പു പൂക്കും കാലമായ്

വിരുന്നുണ്ടു പാടുവാന്‍ വരൂ തെന്നലേ

പൂത്തു നില്‍ക്കും പാടത്തെ

വിരിപ്പു കൊയ്യാന്‍ നേരമായ്

കതിര്‍കറ്റ നുള്ളിയോ നീയിന്നലെ ..

കൈവള ചാര്‍ത്തിയ

കന്നിനിലാവിനു കോടികൊടുത്തൊരു

രാത്രിയിലന്നൊരിലഞ്ഞി

മരത്തണലത്തു കിടന്നൊരുപാടുകടങ്കഥ

ചൊല്ലിയ നമ്മുടെ കൊച്ചു

പിണക്കവുമെത്രയിണക്കവും

ഇന്നലെയെന്നതുപോലെ

മനസ്സില്‍ തെളിയുന്നു …..

വിളക്കു വെയ്ക്കും

വിണ്ണില്‍ തൂവിയ സിന്ദൂരം

കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

Song

AkHiL

വെണ്ണ തോല്‍ക്കും പെണ്ണെ

നീ വെളുത്തവാവായ് മിന്നിയോ

മനസ്സിന്റെയുള്ളിലെ മലര്‍പൊയ്കയില്‍

നിന്റെ പൂവല്‍പ്പുഞ്ചിരിയും

കുരുന്നു കണ്ണില്‍ നാണവും

അടുത്തൊന്നു കാണുവാന്‍ കൊതിക്കുന്നു ഞാന്‍

കാവിനകത്തൊരു കാര്‍ത്തിക സന്ധ്യയിലന്നൊരു

കൈത്തിരി വച്ചു മടങ്ങി വരുംവഴി

പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയോരുമ്മ

കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ

നുള്ളിയതിന്നലെ എന്നതു പോലെ

മനസ്സില്‍ തെളിയുന്നു ..

വിളക്കു വെയ്ക്കും

വിണ്ണില്‍ തൂവിയ സിന്ദൂരം

കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

ഒരു മലരമ്പിളി മുത്തൊളിയാല്‍

നിന്‍ കവിളില്‍ കളമെഴുതി

മണിമുകില്‍ തന്നൊരു കരിമഷിയാല്‍

നിന്‍ മിഴികളിലഴകെഴുതി

എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…

നിന്റെയോര്‍മ്മകള്‍…

Thank you

Pls Click on Green like Button

ട്രാക്ക് ഇഷ്ടായാൽ green like button

click ചെയ്യണേ.

Más De Gireesh Puthenchery

Ver todologo

Te Podría Gustar