മഴയേ.. തൂമഴയേ..
വാനം തൂവുന്ന പൂങ്കുളിരേ..
വാനം തൂവുന്ന പൂങ്കുളിരേ..
കണ്ടുവോ എൻ്റെ കാതലിയേ..
നിറയേ... കൺനിറയേ..
പെയ്തിറങ്ങുന്നൊരോർമയിലേ..
പെയ്തിറങ്ങുന്നൊരോർമയിലേ..
പീലിനിർത്തിയ കാതലിയേ...
നീയറിഞ്ഞോ നീയറിഞ്ഞോ
നീയെന്റെതാണെന്ന് നീയറിഞ്ഞോ..
നീയറിഞ്ഞോ നീയറിഞ്ഞോ
നീയെന്റെതാണെന്ന് നീയറിഞ്ഞോ..
മഴക്കാലം എനിക്കായി
മയിൽചേലുള്ള പെണ്ണേ നിന്നെതന്നേ..
മിഴിനോക്കി മനമാകേ
കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
പറയാനും വയ്യ പിരിയാനും വയ്യ
പലനാളായ് ഉറങ്ങാൻ കഴിഞ്ഞീല..
മഴയേ.. തൂമഴയേ..
വാനം തൂവുന്ന പൂങ്കുളിരേ..
വാനം തൂവുന്ന പൂങ്കുളിരേ..
കണ്ടുവോ എൻ്റെ കാതലിയേ..