നീ മയങ്ങും മഞ്ഞുകൂടെൻ
മൂക മാനസമോ..
നീ തലോ..ടും നേർത്തവിരലിൽ
സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവുപോൽ
ഹൃദയം കവർന്നു തന്നുനീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാ..ത്രം
ജൂണിലെ നിലാ.മഴയിൽ
നാണമായ് നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്
ഒരു ലോ..ലമാം നറുതുള്ളിയായ്
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം