menu-iconlogo
logo

Manimuttathavani Pandhal

logo
Letras
മണിമുറ്റത്താവണി പന്തൽ

മേലാപ്പ് പോലെ

അണിയാരത്തമ്പിളി പന്തൽ

മണിമുറ്റത്താവണി പന്തൽ

മേലാപ്പ് പോലെ

അണിയാരത്തമ്പിളി പന്തൽ

മണവാട്ടിപ്പെണ്ണൊരുങ്ങ്‌

മാമ്പൂമെയ് പൂത്തിറങ്ങ്‌

ഇന്നല്ലേ നിന്റെ കല്യാണം

കണ്ണാടി മുല്ലേ

ഇന്നല്ലേ നിന്റെ കല്യാണം

മണിമുറ്റത്താവണി പന്തൽ

മേലാപ്പ് പോലെ

അണിയാരത്തമ്പിളി പന്തൽ

തങ്കം തരില്ലേ പൂംതിങ്കൾ തിടമ്പ്

തട്ടാരായ് പോരില്ലേ തൈമാസ പ്രാവ്

താരം കൊരുക്കും നിൻ തൂവൽ കിനാവ്

ചേലോടെ ചാർത്താലോ ചെമ്മാന ചേല

മൂവന്തി മുത്തേ നീ കാർകൂന്തൽ മെടയേണം

മാണിക്യ മൈനേ നീ കച്ചേരി പാടേണം

കല്യാണം കാണാൻ വരേണം

കണ്ണാടി മുല്ലേ

കല്യാണം കാണാൻ വരേണം

മണിമുറ്റത്താവണി പന്തൽ

മേലാപ്പ് പോലെ

അണിയാരത്തമ്പിളി പന്തൽ

മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ

കാതോരം കൊഞ്ചാനൊരമ്മാന കാറ്റ്‌

മേഘം മെനഞ്ഞു നിൻ മിന്നാര തേര്

മാലാഖ പെണ്ണിനായ് മധുമാസ തേര്

സായന്തന പൂക്കൾ ശലഭങ്ങളാവുന്നു

സംഗീതമോടെ നിൻ കവിളിൽ തലോ...ടുന്നു

കല്യാണം കാണാൻ വരേണം

കണ്ണാടി മുല്ലേ

കല്യാണം കാണാൻ വരേണം

മണിമുറ്റത്താവണി പന്തൽ

മേലാപ്പ് പോലെ

അണിയാരത്തമ്പിളി പന്തൽ

മണിമുറ്റത്താവണി പന്തൽ

മേലാപ്പ് പോലെ

അണിയാരത്തമ്പിളി പന്തൽ

മണവാട്ടിപ്പെണ്ണൊരുങ്ങ്‌

മാമ്പൂമെയ് പൂത്തിറങ്ങ്‌

ഇന്നല്ലേ നിന്റെ കല്യാണം

കണ്ണാടി മുല്ലേ

ഇന്നല്ലേ നിന്റെ കല്യാണം

Manimuttathavani Pandhal de K. J. Yesudas/Sujatha Mohan - Letras y Covers