menu-iconlogo
logo

Manikya Veenayumayen

logo
Letras
മാണിക്യ വീണയുമായെൻ

മനസ്സിന്റെ താമര പൂവിലുണർന്നവളെ

പാടുകില്ലേ വീണമീട്ടുകില്ലേ

നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ

ഒന്നും മിണ്ടുകില്ലേ

മാണിക്യ വീണയുമായെൻ

മനസ്സിന്റെ താമര പൂവിലുണർന്നവളെ

പാടുകില്ലേ വീണമീട്ടുകില്ലേ

നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ

ഒന്നും മിണ്ടുകില്ലേ

എന്മുഖം കാണുമ്പോൾ

നിൻ കണ്മുനകളിൽ

എന്തിത്ര കോപത്തിൻ സിന്ദൂരം

എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും

എന്തിനാനെന്തിനാണീ മൗനം

എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും

എന്തിനാനെന്തിനാണീ മൗനം

മാണിക്യ വീണയുമായെൻ

മനസ്സിന്റെ താമര പൂവിലുണർന്നവളെ

പാടുകില്ലേ വീണമീട്ടുകില്ലേ

നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ

ഒന്നും മിണ്ടുകില്ലേ

മഞ്ഞു പൊഴിഞ്ഞില്ലേ

മാമ്പൂ വിരിഞ്ഞില്ലേ

പിന്നെയും പൊൻവെയിൽ വന്നില്ലേ

നിൻ മുഖത്തെന്നോ മറഞ്ഞൊരു പുഞ്ചിരി

എന്നിനി എന്നിനി കാണും ഞാൻ

നിൻ മുഖത്തെന്നോ മറഞ്ഞൊരു പുഞ്ചിരി

എന്നിനി എന്നിനി കാണും ഞാൻ

മാണിക്യ വീണയുമായെൻ

മനസ്സിന്റെ താമര പൂവിലുണർന്നവളെ

പാടുകില്ലേ വീണമീട്ടുകില്ലേ

നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ

ഒന്നും മിണ്ടുകില്ലേ

Manikya Veenayumayen de K. J. Yesudas - Letras y Covers