മുറ്റത്തെ മുല്ലേ ചൊല്ല്
കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാൻ ആരാരോ
ഒന്നെന്നും മിണ്ടിടാതെ
കാതോരം തന്നിടാതെ
എങ്ങെങ്ങോ മായുന്ന ആരാരോ ..
പേരില്ലേ നാളില്ലേ
എന്താന്നെന്നെ ഏതന്നെന്നെ
എന്തെന്നോ ഏതെന്നോ
മിണ്ടാനൊന്നും നിന്നെയില്ലെന്നോ …
മുറ്റത്തെ മുല്ലേ ചൊല്ല്
കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാൻ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല് ....
കൈയെത്തും ദൂരെയില്ലേ
ദൂരത്തോ മേയുന്നില്ലേ
മേയുമ്പോൾ എല്ലാം നുള്ളും നാടോടിയല്ലേ
നാടോടി പാട്ടും പാടി
ഉഞ്ഞാലിലാടുന്നില്ലേ
ആടുമ്പോൾ കൂടെയാടാൻ പെണ്ണെ നീയില്ലെ ..
കള്ളിപ്പെണ്ണിന്റെ കള്ളകണ്ണെന്നോ
മിന്നിച്ചിങ്ങുന്നേ ..
മുറ്റത്തെ മുല്ലേ ചൊല്ല്
കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാൻ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല് ....
മഞ്ഞെതോ ചൂടും തേടി
തീരത്തായി ഓടുന്നില്ലേ
തീരത്തെ ചേമ്പിൽ മേലേ ആറാടുന്നില്ലേ
ആറാട്ടു തീരും നേരം
മൂവാണ്ടൻ മാവിന്കൊമ്പിൽ
ചോദിക്കാതെന്നും താനേ ചായുന്നോന്നല്ലേ ..
കണ്ടിട്ടുണ്ടെന്നെ മയകാട്ടാതെ
കൊഞ്ചികുന്നില്ലേ ..
മുറ്റത്തെ മുല്ലേ ചൊല്ല്
കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാൻ ആരാരോ
ഒന്നെന്നും മിണ്ടിടാതെ
കാതോരം തന്നിടാതെ
എങ്ങെങ്ങോ മായുന്ന ആരാരോ ..
പേരില്ലേ നാളില്ലേ,
എന്താന്നെന്നെ ഏതന്നെന്നെ
എന്തെന്നോ ഏതെന്നോ
മിണ്ടാനൊന്നും നിന്നെയില്ലെന്നോ …
മുറ്റത്തെ മുല്ലേ ചൊല്ല്
കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാൻ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല് ....