യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിൻ നോട്ടവും കുസൃതിയും
കോലക്കുഴല്‍ പാട്ടിലെ ജാലവും
കണ്ണാ..കണ്ണാ..സ്വയം വരമധുമയാ
മൃദുലഹൃദയാ കഥകളറിയാം...
യയ്യയാ യാ യാദവാ എനിക്കറിയാം.
യയ്യയാ..
ശ്രീനന്ദന നിൻ ലീലകൾ
വിണ്ണില്‍ നിന്നും
മിന്നല്‍പ്പിണരുകള്‍ പെയ്തു
എന്റെ കണ്ണില്‍
മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂ പോലെ നീ
പണ്ടു കയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിൻ മായയിൽ മയങ്ങി
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായംകാലം ലീലാലോലം
മോഹാവേശം നിൻ മായം
സ്വയം വരമധുമയാ
മൃദുലഹൃദയാ കഥകളറിയാം
യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം.
ഓ രാധികേ....ഈ സംഗമം
വനവള്ളിക്കുടില്‍ കണ്ടു കൊതിയോടെ..
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞു..
ഈ വാക്കുകള്‍ തേന്‍ തുള്ളികള്‍..
നീലത്തിങ്കള്‍ ബിംബം തൂകും അമൃതായി
ഇന്ദ്ര നീലരാഗ ചെപ്പുകളില്‍ നിറഞ്ഞു.
യദുകുലകാംബോജി മുരളിയിലൂതാം ഞാൻ
യമുനയിലോളംപോല്‍ സിരകളിലാടാം ഞാൻ
സുരഭില രാഗം താനം നീയും ഞാനും
പാടും നേരം സ്വര്‍ഗീയം
സ്വയം വരമധുമയാ....
മൃദുലഹൃദയാ കഥകളറിയാം...
യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം..