menu-iconlogo
huatong
huatong
Letras
Grabaciones
വളകിലുക്കണ കുഞ്ഞോളേ ചിരി പൊഴിക്കണ മുത്തോളേ

വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ

തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്

അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

വെയില് കൊള്ളണ നേരം മഴ തരുന്നവളാര്

മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌

ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്

വളകിലുക്കണ കുഞ്ഞോളേ ചിരി പൊഴിക്കണ മുത്തോളേ

വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ

തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്

അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

പട്ടു പട്ടു മെയ്യടി തൊട്ടു തൊട്ടു പാടെടീ

മൊട്ടു മൊട്ടു പൂവടി ചൊട്ടു ചൊട്ടു തേനടീ

ചെറു താരിളംകിളി തളിരിളം കിളി താമര കിളിയേ

ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട്തിത്തെയ് തെയ് തക തോം

കൂടെ ആന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ്

ഉന്നെ നാടറിയണ വേളി കെട്ടണം തിത്തെയ് തെയ് തക തോം

അല്ലികൊടിയേ ചെല്ലക്കുടമേ

കുറിഞ്ഞി ചെക്കന് പുത്തരി പുത്തരി താ

വളകിലുക്കണ കുഞ്ഞോളേ ചിരി പൊഴിക്കണ മുത്തോളേ

വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ

തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്

അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

തിട്ടമിട്ടു വെയ്യടീ ചട്ടമിട്ടു ചൊല്ലടീ

കട്ടിലിക്ക് കണ്ണടി തൊട്ടിലിട്ടു പാടടീ

മാരിവില്ലിന്റെ കൂടൊരുക്കണ മാമഴക്കിളിയേ

കിളിവാതിലെന്തിനു ചാരിയിട്ടത്

താ തെയ് തെയ് തക തോം

കളിതാമരയുടെ ചേലെഴുമൊരു

പെണ്ണിനെ കണ്ട്

തുടിമേളമിങ്ങനെ നെഞ്ചിലിങ്ങനെ

താ തെയ് തെയ് തക തോം

തുള്ളും മയിലേ പുള്ളിക്കുയിലേ

തുളുമ്പി പുഞ്ചിരി കൊഞ്ചലു നെഞ്ചിലു താ

വളകിലുക്കണ കുഞ്ഞോളേ ചിരി പൊഴിക്കണ മുത്തോളേ

വഴിയരികിലു പൂത്ത്‌ നില്‍ക്കണ പൊന്നാരേ

തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്

അവനൊരിക്കല് ചൊന്ന കാരിയം എന്താണ്

വെയില് കൊള്ളണ നേരം മഴ തരുന്നവളാര്

മാറ്ററിഞ്ഞൊരു മൈനക്കെന്തിനു പൊന്ന്‌

ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്

Más De Kalabhavan Mani/M. Jayachandran/S. Ramesan Nair

Ver todologo

Te Podría Gustar