മനസ്സൊരു മയിൽപ്പേട..
മണിച്ചിറകുള്ള മയിൽപ്പേട..
മാരിപ്പൂകണ്ട് മാനപ്പൂകണ്ട്
മദിക്കും മയിൽപ്പേട...
മനസ്സൊരു മയിൽപ്പേട...
മനസ്സൊരു മയിൽപ്പേട..
മണിച്ചിറകുള്ള മയിൽപ്പേട..
മാരിപ്പൂകണ്ട് മാനപ്പൂകണ്ട്
മദിക്കും മയിൽപ്പേട...
മനസ്സൊരു മയിൽപ്പേട...
അപ്സരസ്സുകളുടെ നാ..ട്ടിൽ
അംബരപ്പൂമരച്ചോ..ട്ടിൽ
സ്വപ്നങ്ങളതിനെ..
വലവീശിപ്പിടിച്ചൊരു
സ്വർഗ്ഗവാഹനമാക്കി...
അപ്സരസ്സുകളുടെ നാ..ട്ടിൽ
അംബരപ്പൂമരച്ചോ..ട്ടിൽ
സ്വപ്നങ്ങളതിനെ..
വലവീശിപ്പിടിച്ചൊരു
സ്വർഗ്ഗവാഹനമാക്കി...
ആ വാഹനമേറി..
പറക്കാനാരാരോ..
വരുവതാരോ..
മനസ്സൊരു മയിൽപ്പേട..
മണിച്ചിറകുള്ള മയിൽപ്പേട..
മാരിപ്പൂകണ്ട് മാനപ്പൂകണ്ട്
മദിക്കും മയിൽപ്പേട...
മനസ്സൊരു മയിൽപ്പേട...
അസ്ഥികളഴിയിട്ട കൂ..ട്ടിൽ
അന്തരംഗക്കുളിർ കൂ..ട്ടിൽ
മോഹങ്ങളതിനെ..
ഇളം പീലിപൊതിഞ്ഞൊരു
ദേവനർത്തകിയാക്കീ...
അസ്ഥികളഴിയിട്ട കൂ..ട്ടിൽ
അന്തരംഗക്കുളിർ കൂ..ട്ടിൽ
മോഹങ്ങളതിനെ..
ഇളം പീലിപൊതിഞ്ഞൊരു
ദേവനർത്തകിയാക്കീ...
ആ മോഹിനിയാട്ടം
കാണാനാരാരോ..
വരുവതാരോ..
മനസ്സൊരു മയിൽപ്പേട..
മണിച്ചിറകുള്ള മയിൽപ്പേട..
മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു
മദിക്കും മയിൽപ്പേട...
മനസ്സൊരു മയിൽപ്പേട...