നിന്റെ ശാലീന മൌനമാകുമീ
പൊന്മണി ചെപ്പിനുള്ളിലായ്...
നിന്റെ ശാലീന മൌനമാകുമീ
പൊന്മണി ചെപ്പിനുള്ളിലായ്...
മൂടി വെച്ച നിഗൂഢ ഭാവങ്ങൾ..
പൂക്കളായ് ശലഭാങ്ങളായ്...
ഇന്നിതാ.. നൃത്ത ലോലരായ്....
ഈ പ്രപഞ്ച നടന വേദിയിൽ....
ആ... ആ... ആ.. ആ... ആ..
ആരെയും ഭാവ ഗായകനാക്കും..
ആത്മ സൌന്ദര്യമാണു നീ...
നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ,..
കമ്ര നക്ഷത്ര കന്യകൾ......
ആരെയും ഭാവ ഗായകനാക്കും..
ആത്മ സൌന്ദര്യമാണു നീ...